രാജ്യത്ത് പടർന്നു പിടിക്കുന്നത് കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദമെന്ന് കണ്ടെത്തൽ

വകഭേദം കണ്ടെത്തിയ വൈറസിന്റെ ഉറവിടം മഹാരാഷ്ട്രയെന്നും വിദഗ്‌ധർ കണ്ടെത്തി . അമരാവതിയിൽ ഫെബ്രുവരിയിലാണ് വൈറസിന്റെ ബി.1 .617 വകഭേദം കണ്ടെത്തിയത്.
രാജ്യത്ത് പടർന്നു പിടിക്കുന്നത് കോവിഡ്  വൈറസിന്റെ ഇന്ത്യൻ വകഭേദമെന്ന്  കണ്ടെത്തൽ

ന്യൂഡൽഹി: രാജ്യത്ത് പടർന്നു പിടിക്കുന്നത് കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദമെന്ന് കണ്ടെത്തൽ.വകഭേദം കണ്ടെത്തിയ വൈറസിന്റെ ഉറവിടം മഹാരാഷ്ട്രയെന്നും വിദഗ്‌ധർ കണ്ടെത്തി . അമരാവതിയിൽ ഫെബ്രുവരിയിലാണ് വൈറസിന്റെ ബി.1 .617 വകഭേദം കണ്ടെത്തിയത്.

യു കെ ,ആഫ്രിക്ക,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ കണ്ടെത്തിയ വൈറസിനേക്കാൾ അപകടക്കാരിയാണിത്. ഈ വൈറസിനെ കുറിച്ച് കൂടുതൽ പഠിക്കാനായി വിദർഭ കേന്ദ്രമാക്കി ഗവേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ കണ്ടെത്തിയ ബി.1 .617 വകഭേദം രണ്ട് തരത്തിലുണ്ട്.

രാജ്യത്ത് ഇന്നലെ 3 ,14 ,835 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2104 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 1 ,78 ,841 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1 ,59 ,30 ,965 ആയി. 1 ,84 ,657 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com