
ന്യൂഡൽഹി :രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 39 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.ഇക്കഴിഞ്ഞ ഒരാഴ്ചയായി പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി വിലകൂടിയിരുന്നു.
അതേസമയം, ഇന്ധന വില ഉയരുന്ന വിഷയത്തില്‍ തത്കാലം ഇടപെടല്‍ സാധ്യം അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. ഇന്ധന വിലയിലെ കേന്ദ്ര നികുതിയുടെ ഭാഗം കുറയ്ക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം.