
ന്യൂഡൽഹി :രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ പതിമൂന്നാം ദിവസവും കൂട്ടി. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോളിന് 90 രൂപ 75 പൈസയും ഡീസലിന് 85 രൂപ 44 പൈസയുമാണ് വില.
തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 46 പൈസയും ഡീസലിന് 86 രൂപ 99 പൈസയും. ഈ മാസം മാത്രം പെട്രോളിന് 4 രൂപ 22 പൈസയാണ് കൂടിയത്. ഡീസലിന് 6 രൂപ 65 പൈസയും കൂടി.
വരും ദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുമെന്നാണ് വിവരങ്ങള്‍. ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതാണ് ഇന്ധനവില വര്‍ധനവിന് പ്രധാന കാരണം.