പത്താം ദിനവും തീരാതെ ദുരിതം; ഇന്ധന വിലയിൽ ഇന്നും വർധന

ഡീസലിന് 10 ദിവസംകൊണ്ട് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില 90 രൂപയ്ക്ക് അടുത്തെത്തി.
പത്താം ദിനവും തീരാതെ ദുരിതം; ഇന്ധന വിലയിൽ ഇന്നും വർധന

ന്യൂഡൽഹി :രാജ്യത്ത് വീണ്ടും ഇന്ധനവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി .രാജ്യത്ത് തുടര്‍ച്ചയായ പത്താംദിവസമാണ് വർധന . പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വര്‍ധിപ്പിച്ചു.

ഡീസലിന് 10 ദിവസംകൊണ്ട് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില 90 രൂപയ്ക്ക് അടുത്തെത്തി. കൊച്ചിയില്‍ പെട്രോള്‍ വില ഇന്ന് 89 രൂപ 70 പൈസയായി. ഡീസല്‍ വില ലിറ്ററിന് 84 രൂപ 32 പൈസയായി.

ഇന്ധന വില തിരിച്ചടിയായിരിക്കുന്നത് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നവരാണ് . 2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയതോടെ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com