രാജ്യത്തെ ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിലാക്കി ഇന്ധന വില വർദ്ധനവ്

കോഴിക്കോട്ട് പെട്രോളിന് 88 രൂപ 29 പൈസയും ഡീസലിന് 82 രൂപ 61 പൈസയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോള്‍ 90 രൂപ 2 പൈസയായി. ഡീസല്‍ 84 രൂപ 27 പൈസയുമാണ്.
രാജ്യത്തെ ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിലാക്കി ഇന്ധന വില വർദ്ധനവ്

ന്യൂഡൽഹി :രാജ്യത്തെ ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിലാക്കി ഇന്ധന വില വർദ്ധനവ് .രാജ്യത്ത് പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും ഇന്നും വര്‍ധിച്ചു. സംസ്ഥാനത്ത് ആദ്യമായി പെട്രോളിന് 90 രൂപ പിന്നിട്ടു. കഴിഞ്ഞ എട്ടു മാസത്തിനിടെ 18 രൂപയില്‍ അധികമാണ് ഇന്ധന വില വര്‍ധിച്ചത്.

തിരുവനന്തപുരത്താണ് പെട്രോള്‍ വില 90 രൂപയില്‍ അധികം ആയത്. ഫെബ്രുവരിയില്‍ 12 ദിവസത്തിനിടയില്‍ ഏഴ് തവണ ഇന്ധന വില കൂടി. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 88 രൂപ 30 പൈസയാണ്.

ഡീസലിന് ഇന്ന് 82 രൂപ 66 പൈസയായി. കോഴിക്കോട്ട് പെട്രോളിന് 88 രൂപ 29 പൈസയും ഡീസലിന് 82 രൂപ 61 പൈസയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോള്‍ 90 രൂപ 2 പൈസയായി. ഡീസല്‍ 84 രൂപ 27 പൈസയുമാണ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com