
ന്യൂഡൽഹി :രാജ്യത്ത് നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം. പലതവണ മാറ്റി വച്ചതിന് ശേഷമാണ് നാളെ മുതൽ രാജ്യ വ്യാപകമായി ഫാസ്ടാഗ് നടപ്പാക്കാനുള്ള തീരുമാനം.
ടോൾ പിരിവിനായുള്ള ഇലക്ട്രോണിക് ചിപ്പ് സംവിധാനമാണ് ഫാസ്ടാഗ്. രാജ്യത്തെ ദേശീയ പാതകളിലെത്തുന്ന വാഹനങ്ങളിൽ നാളെ മുതൽ ഇത് നിർബന്ധമാകും. ഇതിനകം തന്നെ ദേശീയപാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80 ശതമാനവും ഫാസ്ടാഗ് വഴിയാണ്.
ഇത് 100 ശതമാനമാക്കി ഉയർത്തുകയാണ് കേന്ദ്രസർക്കാറിന്റെ ലക്ഷ്യം. ഫാസ്ടാഗ് നിർബന്ധമാക്കുന്നതിന് മുന്നോടിയായുള്ള അടിസ്ഥാന സൗകര്യങ്ങൾ ടോൾ പ്ലാസകളിൽ ഒരുക്കിയിട്ടുണ്ടെന്നാണ് സർക്കാരിന്റെ അവകാശവാദം. ഫാസ്ടാഗ് നിർബന്ധമാക്കുന്നതോടെ ടോൾ പ്ലാസകളിൽ ഒരു ലൈനിലൂടെ മാത്രമേ പണം നൽകി കടന്നു പോകാൻ സാധിക്കൂ.