രാജ്യവ്യാപകമായി കിസാന്‍ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകൾ

അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജസ്ഥാനിലെ മൂന്ന് കിസാന്‍ മഹാപഞ്ചായത്തുകളില്‍ ഇന്ന് പങ്കെടുക്കും. അജ്‌മേര്‍ മുതല്‍ നഗൗര്‍ വരെ ട്രാക്ടര്‍ റാലിക്കും നേതൃത്വം നല്‍കും.
രാജ്യവ്യാപകമായി കിസാന്‍ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി  കര്‍ഷക സംഘടനകൾ

ന്യൂഡൽഹി :ഈ മാസം 23 വരെ രാജ്യവ്യാപകമായി കിസാന്‍ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകൾ . കര്‍ഷക കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന സ്ഥലങ്ങളും തിയതിയും അടങ്ങിയ പട്ടിക സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തുവിട്ടു.

കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് മൂന്ന് സംസ്ഥാനങ്ങളിലെ ഏഴ് കിസാന്‍ മഹാ പഞ്ചായത്തുകള്‍ക്ക് നേതൃത്വം നല്‍കും.അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജസ്ഥാനിലെ മൂന്ന് കിസാന്‍ മഹാപഞ്ചായത്തുകളില്‍ ഇന്ന് പങ്കെടുക്കും. അജ്‌മേര്‍ മുതല്‍ നഗൗര്‍ വരെ ട്രാക്ടര്‍ റാലിക്കും നേതൃത്വം നല്‍കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com