റോഡ് ഉപരോധം ;സുരക്ഷ കർശനമാക്കി പോലീസ്

ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെയാണ് കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കുന്നത്.
റോഡ് ഉപരോധം ;സുരക്ഷ കർശനമാക്കി പോലീസ്

ന്യൂഡല്‍ഹി; രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച 'ചക്ക ജാം' എന്ന റോഡ് ഉപരോധ സമരത്തിന്റെ പശ്ചാത്തലത്തില്‍ ചെങ്കോട്ടയിലെ സുരക്ഷ കര്‍ശനമാക്കി ഡല്‍ഹി പോലീസ്.

മുൻപ് ഉണ്ടായിരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ ഡല്‍ഹി-എന്‍സിആര്‍ പരിധിയില്‍ 50,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെയാണ് കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കുന്നത്.

കരിമ്പുകര്‍ഷകര്‍ വിളവെടുപ്പുതിരക്കിലായതിനാല്‍ ഉത്തരാഖണ്ഡിനേയും ഉത്തര്‍പ്രദേശിനേയും സമരത്തില്‍നിന്ന് ഒഴിവാക്കി. ഗാസിയബാദിലെ ലോണി അതിര്‍ത്തിയില്‍ പോലീസ് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com