കർഷക സമരം കൂടുതൽ ശക്തിപ്പെടുത്താൻ റോഡ് തടയല്‍ സമരം ഇന്ന്

രാജ്യവ്യാപകമായി നടക്കുന്ന മഹാപഞ്ചായത്ത്, കര്‍ഷക സമ്മേളനങ്ങളുടെ ഒരുക്കങ്ങളും ഇപ്പോള്‍ പുരോഗമിക്കുകയാണ്.
കർഷക സമരം കൂടുതൽ ശക്തിപ്പെടുത്താൻ റോഡ് തടയല്‍ സമരം ഇന്ന്

ന്യൂഡൽഹി :കർഷക സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ട് റോഡ് തടയല്‍ സമരം ഇന്ന് നടക്കും. ഡല്‍ഹി നഗരപരിധി ഒഴിച്ച് രാജ്യത്തെ എല്ലായിടങ്ങളും ഇന്നത്തെ മൂന്ന് മണിക്കൂര്‍ നീളുന്ന റോഡ് തടയല്‍ സമരത്തിന്റെ ഭാഗമാകും എന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് . ഡല്‍ഹി അതിര്‍ത്തിയില്‍ സമരം നടക്കുന്നതിനാലാണ് ഡല്‍ഹി നഗരപരിധിയെ ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യവ്യാപകമായി നടക്കുന്ന മഹാപഞ്ചായത്ത്, കര്‍ഷക സമ്മേളനങ്ങളുടെ ഒരുക്കങ്ങളും ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇന്ന് നടക്കുന്ന സമരത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍ ഡല്‍ഹി പൊലീസും കേന്ദ്രസര്‍ക്കാരും പൂര്‍ത്തിയാക്കി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com