രാജ്യത്ത് 45 വയസ്സിനു മുകളിൽ ഉള്ള എല്ലാവര്ക്കും ഏപ്രിൽ 1 മുതൽ വാക്‌സിൻ നൽകും

നിലവിൽ അറുപത് വയസ്സിനു മുകളിൽ ഉള്ളവർക്കാണ് വാക്‌സിൻ നൽകുന്നത് .45 വയസ്സിന് മുകളിൽ പ്രായമുള്ള മറ്റു അസുഖങ്ങൾ ഉള്ളവർക്കും വാക്‌സിൻ നൽകുന്നുണ്ട് .
രാജ്യത്ത് 45  വയസ്സിനു മുകളിൽ ഉള്ള എല്ലാവര്ക്കും ഏപ്രിൽ 1  മുതൽ വാക്‌സിൻ നൽകും

ന്യൂഡൽഹി ;രാജ്യത്ത് 45 വയസ്സിനു മുകളിൽ ഉള്ള എല്ലാവര്ക്കും ഏപ്രിൽ 1 മുതൽ വാക്‌സിൻ നൽകും .കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടം ഏപ്രിൽ ഒന്നിന് തുടങ്ങുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കർ അറിയിച്ചു .

നിലവിൽ അറുപത് വയസ്സിനു മുകളിൽ ഉള്ളവർക്കാണ് വാക്‌സിൻ നൽകുന്നത് .45 വയസ്സിന് മുകളിൽ പ്രായമുള്ള മറ്റു അസുഖങ്ങൾ ഉള്ളവർക്കും വാക്‌സിൻ നൽകുന്നുണ്ട് .

കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നേരത്തെ നീക്കിയിരുന്നു .ജനങ്ങൾക്ക് ഏത് സമയവും വാക്‌സിൻ സ്വീകരിക്കാം .ആർക്കും സൗകര്യം അനുസരിച്ചു വാക്‌സിൻ എടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധന അറിയിച്ചിരുന്നു .

വാക്‌സിനേഷൻ സമയം മുന്നോട്ടോ പിന്നോട്ടോ ആക്കാൻ സൗകര്യം ഒരുക്കണം .വാക്‌സിനേഷന് വേഗം വര്ധിപ്പിക്കുകയാണിതിലൂടെ ലക്‌ഷ്യം വെയ്ക്കുന്നതെന്ന് കേന്ദ്രവും ആരോഗ്യ മന്ത്രി അറിയിച്ചു .വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആൾ കൂട്ടം ഒഴിവാക്കാനും ഇത് സഹായിക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com