കോവിഡ് വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചിട്ടും തെലങ്കാനയിൽ 15 -ഓളം പേർക്ക് വൈറസ് ബാധ

വാക്‌സിൻ എടുത്തിട്ടും രോഗം വന്നവരിൽ നേരിയ അളവിൽ മാത്രമേ രോഗത്തിന്റെ തോത് കണ്ടെത്തിയുള്ളുവെന്ന് അധികൃതർ പറഞ്ഞു .
കോവിഡ്  വാക്‌സിൻ രണ്ട്  ഡോസ് സ്വീകരിച്ചിട്ടും തെലങ്കാനയിൽ 15 -ഓളം പേർക്ക് വൈറസ് ബാധ

ഹൈദരാബാദ് :കോവിഡ് വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചിട്ടും തെലങ്കാനയിൽ 15 -ഓളം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട് .വാക്‌സിൻ എടുത്തിട്ടും രോഗം വന്നവരിൽ നേരിയ അളവിൽ മാത്രമേ രോഗത്തിന്റെ തോത് കണ്ടെത്തിയുള്ളുവെന്ന് അധികൃതർ പറഞ്ഞു .

ഇന്ത്യയിൽ നൽകുന്ന കോവിഷീൽഡ് ,കോവാക്‌സിൻ എന്നിവ വളരെ ഫലപ്രദമുള്ളതാണ് .ഇന്ത്യയിൽ നൽകുന്ന വാക്‌സിൻ 100 % ഫലപ്രദമല്ല .

അതിന്റെ അർത്ഥം രോഗം വരാൻ ചെറിയ അളവിൽ സാധ്യത ഉണ്ട് .പക്ഷെ ഇത് മൂലം വാക്‌സിൻ എടുക്കുന്നതിൽ നിന്നും ആരും പിന്തിരിയരുതെന്നും പൊതു ആരോഗ്യ ഡയറക്ടർ ജി ശ്രീനിവാസ റാവു പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com