24 മണിക്കൂറിനിടെ രാജ്യത്ത് 67,708 പുതിയ കോവിഡ് രോഗികള്‍

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 73,07,098 ആയി.
24 മണിക്കൂറിനിടെ രാജ്യത്ത് 67,708 പുതിയ കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 680 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 73,07,098 ആയി.

നിലവില്‍ 8,12,390 സജീവകേസുകളാണുള്ളത്. 63,83,442 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും 1,11,266 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

9,12,26,305 സാമ്പിളുകളാണ് ഇതിനോടകം പരിശോധിച്ചതെന്നും ബുധനാഴ്ച മാത്രം 11,36,183 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം പതിനഞ്ചരലക്ഷം കടന്നു.

Related Stories

Anweshanam
www.anweshanam.com