24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ്; 501 മരണം

പല സംസ്ഥാനങ്ങളും വീണ്ടും രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്
24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ്; 501 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ് ബാധിതരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 501 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,33,227 ആയി. 43,493 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി. 4,40,962 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 90,95,807 ആയി. 85,21,617 പേര്‍ ഇതുവരെ രോഗമുക്തരാകുകയും ചെയ്തു. 10,75,326 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.

അതേസമയം, പല സംസ്ഥാനങ്ങളും വീണ്ടും രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. രാജസ്ഥാനില്‍ 8 ജില്ലകളില്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. ഡൽഹിയിലും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ്.

Related Stories

Anweshanam
www.anweshanam.com