ഇന്ത്യയില്‍ ഒരുദിവസം 95,735 പേര്‍ക്ക് രോഗം; ആശങ്കയായി കോവിഡ്

രാജ്യത്ത് മരണസംഖ്യ 75,062 ആയി.
ഇന്ത്യയില്‍ ഒരുദിവസം 95,735 പേര്‍ക്ക് രോഗം; ആശങ്കയായി കോവിഡ്

ന്യൂ ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ചത് 95,735 പേര്‍ക്ക്. ഒരു ദിവസം രോഗം ബാധിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ ദിവസം മാത്രം 1172 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 75,062 ആയി.

44,65,864 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 19018 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3471783 പേർ രോഗമുക്തി നേടി. 77.74 ശതമാനമാണ് രോഗമുക്തി നിരക്കെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇന്നലെ 11,29,756 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 5.29 കോടി സാമ്പിളുകളാണ് പരിശോധിച്ചത്.

അതേസമയം ലോകമെമ്പാടും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9 ലക്ഷം കടന്നു. ആഗോളതലത്തില്‍ കോവിഡ് വിവരങ്ങള്‍ ശേഖരിക്കുന്ന വെബ്‌സൈറ്റായ വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 9,07,982 പേര്‍ക്കാണ് കോവിഡ് കാരണം ജീവന്‍ നഷ്ടമായത്.

Related Stories

Anweshanam
www.anweshanam.com