വീണ്ടും രാജ്യത്തെ കോവിഡ് കേസുകൾ മൂന്നരലക്ഷത്തിന് മുകളിൽ

നിലവിൽ 34,47,133 പേരാണ് ചികിത്സയിൽ ഉള്ളത്. 3,20,289 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്.
വീണ്ടും രാജ്യത്തെ കോവിഡ്  കേസുകൾ മൂന്നരലക്ഷത്തിന് മുകളിൽ
wildpixel

ന്യൂഡൽഹി: വീണ്ടും രാജ്യത്തെ കോവിഡ് കേസുകൾ മൂന്നരലക്ഷത്തിന് മുകളിൽ. ഇന്നലെ 3 ,57,229 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,02,82,833 ആയി.

3449 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2,22,408 ആയി. നിലവിൽ 34,47,133 പേരാണ് ചികിത്സയിൽ ഉള്ളത്. 3,20,289 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്.

15,89,32,921 പേർ വാക്‌സിൻ സ്വീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്രയിൽ ഇന്നലെ 48,621 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com