പതിനഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല

രാജ്യത്ത് ഇതുവരെ 60,35,660 പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു .
 പതിനഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും  കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല

ന്യൂഡല്‍ഹി: രാജ്യത്തെ പതിനഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.

രാജ്യത്തു കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനയാണിതെന്നാണ് ഇപ്പോൾ എത്തിയിരിക്കുന്ന നിഗമനം .കോവിഡ് വാക്‌സിനേഷൻ നാലാം ആഴ്ചയിലേക്ക് കടക്കുമ്പോഴാണിതെന്നും ശ്രദ്ധേയം .

ജനുവരി 16 ന് ആദ്യ വാക്സിന്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് ഫെബ്രുവരി 13 മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങും .ജനുവരി 16 -നാണ് രാജ്യത്തു കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചത് .സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് ഇന്ത്യ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത് .

രാജ്യത്ത് ഇതുവരെ 60,35,660 പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com