രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേർക്ക് കോവിഡ്

3498 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. നിലവിൽ 31,70,228 പേർ ചികിത്സയിലുണ്ട്. 2 ,97,540 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി.
രാജ്യത്ത് കഴിഞ്ഞ 24  മണിക്കൂറിനിടെ 3,86,452  പേർക്ക് കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷ്ത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,87,62,976 ആയി ഉയർന്നു.

3498 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. നിലവിൽ 31,70,228 പേർ ചികിത്സയിലുണ്ട്. 2 ,97,540 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ ഇന്നലെയും 60 ,000 തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 771 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഉണ്ടായി. തമിഴ്‌നാട്ടിൽ 17,897 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com