രാജ്യത്ത് കോവിഡ് വ്യാപനം കൂടുതൽ;കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേർക്ക് കോവിഡ്

അമേരിക്ക മാത്രമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്ന രാജ്യം .ഏപ്രിൽ നാലിനാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷ്ത്തിൽ എത്തിയത് .
രാജ്യത്ത് കോവിഡ്  വ്യാപനം കൂടുതൽ;കഴിഞ്ഞ 24  മണിക്കൂറിനിടെ 
2,00,739   പേർക്ക് കോവിഡ്

ന്യൂഡൽഹി :രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ് .പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിന് അടുത്തെത്തി .കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2 ,00 ,739 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .

രാജ്യത്തു ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഉയർന്ന പ്രതിദിനകണക്കാണിത് .അമേരിക്ക മാത്രമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്ന രാജ്യം .ഏപ്രിൽ നാലിനാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷ്ത്തിൽ എത്തിയത് .

ഏപ്രിൽ 10 -നു ഇത് ഒന്നരലക്ഷമായി ഉയർന്നു .പ്രതിദിന മരണ നിരക്ക് തുടർച്ചയായ രണ്ടാം ദിവസവും ആയിരം കടന്നു .മഹാരാഷ്ട്രയിൽ സ്ഥിതി രൂക്ഷമാണ് .ഇന്നലെ 60 ,000 -തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .പുണെയിൽ മാത്രം 7888 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com