രാജ്യത്ത് 81 ,466 പേർക്ക് കോവിഡ് ; ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

നിലവിൽ 6 ,87 ,89 ,138 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു .മുംബൈയിൽ മാത്രം ഇന്നലെ 8 ,646 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .
രാജ്യത്ത്  81 ,466  പേർക്ക് കോവിഡ് ; ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

ന്യൂഡൽഹി ;രാജ്യത്തെ പ്രതിദിന കോവിഡ് രോഗികൾ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ .ഇന്നലെ 81 ,466 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത് .ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1 ,23 ,03 ,131 ആയി .

മഹാരാഷ്ട്ര ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് രോഗികൾ ഉയർന്നതാണ് ഇതിനു കാരണം .ഇന്നലെ കോവിഡ് മൂലം 469 മരണം സ്ഥിരീകരിച്ചു .

ഇതോടെ ആകെ മരണസംഖ്യ 1 ,63 ,396 ആയി .50 ,356 പേർ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രോഗമുക്തരായി .നിലവിൽ 6 ,87 ,89 ,138 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു .മുംബൈയിൽ മാത്രം ഇന്നലെ 8 ,646 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com