രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62 ,258 പേർക്ക് കോവിഡ്

മഹാരാഷ്ട്രയിൽ ഇന്നലെ 36 ,902 പേർക്കാണ് രോഗബാധ കണ്ടെത്തിയത് .മുംബൈയിൽ മാത്രം 5515 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു .
രാജ്യത്ത് കഴിഞ്ഞ 24  മണിക്കൂറിനിടെ 62 ,258   പേർക്ക് കോവിഡ്

ന്യൂഡൽഹി :രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു .കഴിഞ്ഞ 24 മണിക്കൂറിനിടെ 62 ,258 പേർക്കാണ് കോവിഡ് ബാധിച്ചത് .അഞ്ചുമാസത്തിനു ശേഷമാണ് രാജ്യത്ത് കോവിഡ് ബാധ 60 ,000 കടക്കുന്നത് .

കഴിഞ്ഞ ദിവസം 59 ,118 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .മഹാരാഷ്ട്ര,പഞ്ചാബ് ,ഗുജറാത്ത് എന്നിവിടങ്ങളിൽ കോവിഡ് ബാധ രൂക്ഷമാണ് .രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1 ,19 ,08 ,910 ആയി .

നിലവിൽ 4 ,52 ,647 പേരാണ് ചികിത്സയിൽ ഉള്ളത് .30 ,386 പേർ രോഗമുക്തരായി .ഇന്നലെ കോവിഡ് മൂലം 291 മരണം കൂടി സ്ഥിരീകരിച്ചു .കഴിഞ്ഞ 15 ദിവസമായി രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് .

മഹാരാഷ്ട്രയിൽ ഇന്നലെ 36 ,902 പേർക്കാണ് രോഗബാധ കണ്ടെത്തിയത് .മുംബൈയിൽ മാത്രം 5515 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com