
ന്യൂഡൽഹി ;രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു .24 മണിക്കൂറിനു ഇടയിൽ 47 ,262 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1 ,17 ,34 ,058 ആയി ഉയർന്നു .ഇന്നലെ 275 പേർ കോവിഡ് ബാധയെ തുടർന്ന് മരണം അടഞ്ഞു .
ഇതോടെ മരണസംഖ്യ 1 ,60 ,441 ആയി .നിലവിൽ 3 ,68 ,457 പേർ ചികിത്സയിൽ കഴിയുന്നുണ്ട് .23 ,907 പേർക്ക് രോഗമുക്തി ലഭിച്ചു .നിലവിൽ അഞ്ചു കോടിയിൽ അധികം ആളുകൾ കോവിഡ് വാക്സിൻ സ്വീകരിച്ചു .