കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,407 പേര്‍ക്ക് കോവിഡ്

നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 1,73,413 പേര്‍ ചികിത്സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,407 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,11,56,923 ആയി വര്‍ധിച്ചു. 24 മണിക്കൂറിനിടെ 89 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ചികിത്സയിലുണ്ടായിരുന്ന 14,031 പേര്‍കൂടി കഴിഞ്ഞ ദിവസം രോഗമുക്തരായി. 1,08,26,075 പേരാണ് ഇതിനോടകം രോഗമുക്തിനേടിയത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 1,73,413 പേര്‍ ചികിത്സയിലുണ്ട്.

ആകെ രോഗികളില്‍ 85 ശതമാനത്തോളവും കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com