രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,610 പേര്‍ക്കു കൂടി കോവിഡ്

ഇന്ത്യയില്‍ ഇതുവരെ 1,09,37,320 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,610 പേര്‍ക്കു കൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകളില്‍ നേരിയ വര്‍ധനവ് ഉണ്ടായിരിക്കുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 11,610 പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. 11,833 പേര്‍ കൂടി രോഗമുക്തി നേടിയതായും 100 മരണം കൂടി സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ ഇതുവരെ 1,09,37,320 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,06,44,858 പേര്‍ രോഗമുക്തിയും നേടി. 1,55,913 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 1,36,549 സജീവ കേസുകളാണുള്ളത്. രാജ്യത്ത് ഇതിനോടകം 89,99,230 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com