രാജ്യത്തെ കോവിഡ് സാഹചര്യം;വിലയിരുത്താൻ ഉന്നതതല യോഗം

രാജ്യത്തെ വാക്‌സിനേഷൻ ഡ്രൈവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്താനാണ് യോഗം .
രാജ്യത്തെ കോവിഡ്  സാഹചര്യം;വിലയിരുത്താൻ ഉന്നതതല യോഗം

ന്യൂഡൽഹി :രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു .രാജ്യത്തെ വാക്‌സിനേഷൻ ഡ്രൈവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്താനാണ് യോഗം .

ക്യാബിനറ്റ് സെക്രട്ടറി ,പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി,ആരോഗ്യ സെക്രട്ടറി എന്നിവരടക്കം മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട് .രാജ്യത്ത് ഇന്നലെ 93 ,249 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു .

സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന വര്ധനവാണിത് .60 ,048 പേർ ഇന്നലെ രോഗമുക്തരായി .513 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com