രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു

നിലവില്‍ 8,67,496 പേരാണ് ചികിത്സയില്‍ ഉള്ളത്
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു. 74,383 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 70,53,806 ആയി. 24 മണിക്കൂറിനിടെ 918 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.‌ ഇത് വരെ 1,08,334 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്.

നിലവില്‍ 8,67,496 പേരാണ് ചികിത്സയില്‍ ഉള്ളത്. രാജ്യത്തെ രോഗമുക്തരുടെ എണ്ണം 60 ലക്ഷം കടന്നു. 89154 പേര്‍ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടിയെന്നാണ് കണക്ക്. ഇതനുസരിച്ച്‌ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 60,77,976 ആയി. 86.17 ശതമാനമാണ് കണക്കനുസരിച്ച്‌ രാജ്യത്തെ രോഗമുക്തി നിരക്ക്.

രാജ്യത്ത് ഇന്നലത്തെ കണക്കുകളില്‍ പ്രതിദിന രോഗബാധ പതിനായിരം കടന്നത് കേരളമടക്കം 3 സംസ്ഥാനങ്ങളാണ്. എല്ലാ സംസ്ഥാനങ്ങളെയും മറികടന്ന കേരളത്തില്‍ ഇന്നലെ രോഗം സ്ഥീരികരിച്ചത് 11755 പേര്‍ക്കാണ്. കര്‍ണാടകയില്‍ 10517ഉം മഹാരാഷ്ട്രയില്‍ 11416ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തിൽ ഇന്നലെ 10471 പേര്‍ക്കും രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്. തോത് 90 ശതമാനം. ഉറവിടം വ്യക്തമല്ലാത്ത രോഗികള്‍ 925. 116 ആരോഗ്യപ്രവര്‍ത്തകരും രോ​ഗബാധിതരില്‍ ഉള്‍പ്പെടുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, 100 രോഗികളെ പരിശോധിക്കുമ്പോള്‍ 17ലധികം പേര്‍ രോഗികള്‍ എന്ന കണക്കിലെത്തി.

Related Stories

Anweshanam
www.anweshanam.com