രാജ്യത്തെ പ്രതിദിന കോവിഡ് ഇരുപത്തിനായിരത്തിൽ താഴെ; 301 മരണം

രോഗമുക്തി നേടിയവരുടെ എണ്ണം 96, 36,487 ആയി
രാജ്യത്തെ പ്രതിദിന കോവിഡ് ഇരുപത്തിനായിരത്തിൽ താഴെ; 301 മരണം

ന്യൂഡൽഹി: രാജ്യത്ത് 19,556 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 1,00,75,16 ആയി. 24 മണിക്കൂറിനിടെ 301 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 1,46,111 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 96, 36,487 ആയി.

നിലവില്‍ 2,92,518 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 301 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,46,111 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 30,376 പേരാണ് കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 96,36,487 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com