രാജ്യത്തെ കോവിഡ് പ്രതിദിന വര്‍ധന വീണ്ടും മുപ്പതിനായിരത്തിലേക്ക്; ഡൽഹിയിൽ സ്ഥിതി ഗുരുതരം

സംസ്ഥാനങ്ങളിൽ കോവിഡ് തോത് കുറഞ്ഞതാണ് കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയാൻ കാരണം
രാജ്യത്തെ കോവിഡ് പ്രതിദിന വര്‍ധന വീണ്ടും മുപ്പതിനായിരത്തിലേക്ക്; ഡൽഹിയിൽ സ്ഥിതി ഗുരുതരം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിദിന വര്‍ധന വീണ്ടും മുപ്പത്തിനായിരത്തിലേക്ക് കുറഞ്ഞു. നാല് മാസത്തിനു ശേഷമാണ് പ്രതിദിന വര്‍ധന മുപ്പത്തിനായിരത്തില്‍ എത്തിയത്. ഇന്നലെ കോവിഡ് ബാധിതരുടെ എണ്ണം 30,548 ആയി. ഇന്നലെ നടത്തിയത് 8.61 ലക്ഷം സാമ്പിള്‍ പരിശോധനകളാണ്.

കഴിഞ്ഞ ഒരാഴ്ചക്കാലത്തിലേറെയായി അമ്പതിനായിരത്തിൽ താഴെ കേസുകൾ മാത്രമാണ് രാജ്യത്ത് സ്ഥിരീകരിക്കുന്നത്. ഇത് ഏറെ ആശ്വാസം പകരുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്ട്ര, കേരളം, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ കോവിഡ് തോത് കുറഞ്ഞതാണ് കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയാൻ കാരണം. സംസ്ഥാനങ്ങൾ പുലർത്തുന്ന ജാഗ്രതയും നിയന്ത്രണവും എണ്ണം കുറക്കുന്നതിന് കാരണമായി.

അതേസമയം, രാജ്യതലസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമാണ്. തണുപ്പ് കാലം ആരംഭിച്ചതോടെ ഇത് ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഡൽഹിയിലെ പ്രതിദിന പരിശോധന ഒരു ലക്ഷമാക്കി ഉയര്‍ത്താന്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗം തീരുമാനിച്ചു. നിലവില്‍ അറുപതിനായിരമാണ് പ്രതിദിന പരിശോധന.

ഡിആര്‍ഡിഒ സെന്‍ററില്‍ 750 അധിക കിടക്കകള്‍ സജ്ജമാക്കാനും നിര്‍ദ്ദേശം നല്‍കി. ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കാന്‍ സിആര്‍പിഎഫ് ഡോക്ടര്‍മാരെ ഡല്ഹിയിലെത്തിക്കും. ഏഴായിരത്തിന് മുകളിലാണ് ഡൽഹിയിലെ പ്രതിദിന വര്‍ധന. മഹാരാഷ്ട്ര 2544, തമിഴ് നാട് 1819, ഗുജറാത്ത് 1070, ആന്ധ്ര 1057 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധന

Related Stories

Anweshanam
www.anweshanam.com