രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്നതായി സൂചന; 55,342 പേർക്ക് മാത്രം ഇന്നലെ രോഗം

ഇത് വരെ 1,09,876 പേ‌ര്‍ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചുവെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്‍റെ കണക്ക്
രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്നതായി സൂചന; 55,342 പേർക്ക് മാത്രം ഇന്നലെ രോഗം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്നതായി സൂചന നൽകി പുതിയ കോവിഡ് കണക്കുകൾ. 55,342 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു ഘട്ടത്തില്‍ ഇത് ഒരു ലക്ഷത്തിനോട് അടുത്ത് വരെ ഉയര്‍ന്നിരുന്നു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോ​ഗികളുടെ എണ്ണം 71,75,880 ആയി. 706 മരണം കൂടി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത് വരെ 1,09,876 പേ‌ര്‍ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചുവെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. നിലവില്‍ 8,38,729 പേ‌‍‌ര്‍ ചികിത്സയിലുണ്ടെന്നും കേന്ദ്ര സ‌ര്‍ക്കാരിന്‍റെ കണക്കുകള്‍ പറയുന്നു. ഇന്നലെ രാജ്യത്ത് 10,73, 014 സാമ്പിൾ പരിശോധനകളാണ് നടന്നത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 7089 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്.

കര്‍ണാടകയില്‍ 7,606, തമിഴ്നാട്ടില്‍ 4879, ആന്ധ്രയില്‍ 3224, ഡൽഹിയില്‍ 1849 എന്നിങ്ങനെയാണ് പ്രതിദിന വര്‍ധന. രാജ്യത്തെ രോഗമുക്തി നിരക്ക് 86.36 ശതമാനമാണ്.

Related Stories

Anweshanam
www.anweshanam.com