രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക്; 93,379 മരണം

48,49,584 പേര്‍ക്ക് ഇത് വരെ രോഗം ഭേദമായി
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക്; 93,379 മരണം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക് അടുക്കുന്നു. 59,03,932 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85362 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 1089 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 93,379 ആയി.

48,49,584 പേര്‍ക്ക് ഇത് വരെ രോഗം ഭേദമായി. 1.58 ശതമാനമാണ് നിലവില്‍ രാജ്യത്തെ മരണ നിരക്ക്. 82.14 ശതമാനമാണ് രോഗമുക്തി. മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ എത്തിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ആറ് ദിവസമായി പ്രതിദിന രോഗബാധാ നിരക്ക് തൊണ്ണൂറായിരത്തില്‍ താഴെയാണ്.

ആഴ്ച്ചകള്‍ക്ക് ശേഷം മഹാരാഷ്ട്രയില്‍ പ്രതിദിന രോഗബാധ ഇരുപതിനായിരത്തില്‍ താഴെ എത്തി. 17,794 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇന്നലെ രേഖപ്പെടുത്തിയ രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 8655 പേര്‍ക്കും, ആന്ധ്രയില്‍ 7073 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കേരളത്തില്‍ 6477 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു, തമിഴ്നാട്ടില്‍ 5674 പേര്‍ക്കും, ഉത്തര്‍പ്രദേശില്‍ 4519 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചായ രണ്ടാം ദിവസവും കേരളമാണ് പ്രതിദിനരോഗബാധയില്‍ രാജ്യത്ത് നാലാം സ്ഥാനത്ത്.

Related Stories

Anweshanam
www.anweshanam.com