രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നാല്പത്തി ഏഴ് ലക്ഷം കടന്നു
Top News

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നാല്പത്തി ഏഴ് ലക്ഷം കടന്നു

കോവിഡ് ബാധിച്ച്‌ 1114 പേരാണ് ഇന്നലെ മരിച്ചത്

News Desk

News Desk

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നാല്പത്തി ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 94, 372 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 47, 54, 356 ആയി. കോവിഡ് ബാധിച്ച്‌ 1114 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ, കൊവിഡ് മരണസംഖ്യ 78586 ആയി ഉയര്‍ന്നു.

നിലവില്‍ 973175 പേരാണ് കോവിഡ് ബാധിച്ച്‌ രാജ്യത്ത് ചികിത്സയിലുള്ളത്. ഇതുവരെ 37, 02, 595 പേര്‍ക്ക് രോഗം ഭേദമായി. 77. 87% ആണ് രാജ്യത്തെ രോഗ മുക്തി നിരക്ക്. ഇന്നലെ 10,71,702 സാമ്പിള്‍ പരിശോധന നടത്തിയതായി ഐ സി എം ആര്‍ അറിയിച്ചു. രാജ്യത്തെ അറുപത് ശതമാനം രോഗികളുമുള്ള അഞ്ച് സംസ്ഥാനങ്ങളിലും ഇന്നലെ ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയില്‍ 22,084 പേര്‍ക്കും ആന്ധ്രയില്‍ 9901 പേര്‍ക്കും കര്‍ണാടകയില്‍ 9140 പേര്‍ക്കും തമിഴ്നാട്ടില്‍ 5495 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 6846 പേര്‍ക്കുമാണ് ഇന്നലെ പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. ഡൽഹിയിലും പ്രതിദിന വര്‍ധന പുതിയ ഉയരത്തിലെത്തി. 4321 പേരാണ് പുതിയതായി രോഗികളായത്.

അതേസമയം, കോവിഡ് ഭേദമായവര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം ആരോഗ്യ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. യോഗയും മെഡിറ്റേഷനും ശീലമാക്കണം, പ്രതിരോധ ശേഷി കൂട്ടാനായി ആയുഷ് വകുപ്പ്‌ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കഴിക്കണം, പ്രഭാത - സായാഹ്ന നടത്തം ശീലമാക്കണം, തുടര്‍ പരിശോധനകള്‍ നടത്തണം തുടങ്ങിയ നിര്‍ദ്ദേശള്‍ അടങ്ങിയതാണ് മാര്‍ഗ നിര്‍ദേശം. കോവിഡ് വന്നുപോയവര്‍ക്ക് ഉണ്ടാകുന്ന തുടര്‍ രോഗങ്ങള്‍ തടയാനാണ് പുതിയ മാര്‍ഗ നിര്‍ദേശം.

Anweshanam
www.anweshanam.com