94 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കേസുകൾ; ഇന്നലെ മാത്രം 443 മരണം

രാജ്യത്ത് ആകെ‌ മരിച്ചവരുടെ എണ്ണം 1,37,139 ആയി
94 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കേസുകൾ; ഇന്നലെ മാത്രം 443 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,772 കോവിഡ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തു. ഇതുവരെ ഇന്ത്യയിൽ ആകെ 94,31,692 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 443 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ‌ മരിച്ചവരുടെ എണ്ണം 1,37,139 ആയി. ഇതുവരെ 88,47,600 പേരാണ് കോവിഡ് മുക്തി നേടിയത്.

അതിനിടെ, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത വ്യക്തിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്ന പരാതി ഡിസിജിഐ അന്വേഷിക്കും. ചെന്നൈ നിവാസിയും 40 വയസുകാരനുമായ ബിസിനസ് കണ്‍സള്‍ട്ടന്‍റാണ് പരാതി നല്‍കിയത്. വാക്സിന്‍ പരീക്ഷണ കുത്തിവയ്പ്പ് എടുത്തതിന് ശേഷം നാഡീസംബന്ധിയായും മറ്റും ശാരീരിക പ്രയാസങ്ങള്‍ നേരിടുന്നുവെന്നാണ് ഇയാളുടെ പരാതി.

അതേസമയം ഇയാളുടെ വാദങ്ങള്‍ അടിസ്ഥാനഹരിതമാണെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പ്രതികരിച്ചു. ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകുകയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com