69 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം; 70,496 പുതിയ രോഗികൾ

ഇത് വരെ 1,06,490 പേര്‍ രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ച്‌ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്
69 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം; 70,496 പുതിയ രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 69 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 70,496 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 69,06,151 ആയി ഉയർന്നു. 964 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 1,06,490 പേര്‍ രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ച്‌ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

രോഗം സ്ഥിരീകരിച്ചവരില്‍ 59,06,069 പേര്‍‍ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്. നിലവില്‍ 8,93,592 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 85.52 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്.

മഹാരാഷ്ട്രയില്‍ 13,395 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 10,704 പേര്‍ക്കും ആന്ധ്രയില്‍ 5,292 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 5,088 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 2726 പേര്‍ക്ക് രോഗം കണ്ടെത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 3 ലക്ഷം കടന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com