രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 86,36,012; നിലവിൽ ചികിത്സയിൽ അഞ്ച് ലക്ഷത്തിൽ താഴെ

4,94,657 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്നലെ 512 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,27,571 ആയി ഉയര്‍ന്നു
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 86,36,012; നിലവിൽ ചികിത്സയിൽ അഞ്ച് ലക്ഷത്തിൽ താഴെ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 86,36,012 ആയി. 24 മണിക്കൂറിനിടെ 44,281 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം നൂറ്റിയാറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം അഞ്ചു ലക്ഷത്തില്‍ താഴെയായി.

4,94,657 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്നലെ 512 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,27,571 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 50,326 പേര്‍ രോഗ മുക്തരായതോടെ രാജ്യത്തെ ആകെ രോഗ മുക്തരുടെ എണ്ണം 80,13,784 ആയി ഉയര്‍ന്നു. ഇന്നലെ 11,53,294 സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

ഇന്നലെ ഡൽഹിയിൽ റെക്കോഡ് പ്രതിദിന രോഗബാധയാണുണ്ടായത്. 7830 പേരാണ് 24 മണിക്കൂറിനിടെ രോഗ ബാധിതരായത്. മഹാരാഷ്ട്രയില്‍ 3791 പേര്‍ക്കും ഗുജറാത്തില്‍ 1049 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ 1902 പേര്‍ക്കും, ആന്ധ്രയില്‍ 1886 പേര്‍ക്കും 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചു.

Related Stories

Anweshanam
www.anweshanam.com