ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിലെത്തിയാൽ ലോക്ക് ഡൗൺ അനിവാര്യം: കേന്ദ്ര സർക്കാർ

എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിൽ പോയ 150 -ഓളം ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിലെത്തിയാൽ ലോക്ക് ഡൗൺ  അനിവാര്യം: കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ലോക്ക് ഡൗൺ നടപടികളെ കുറിച്ച് ആലോചിച്ച് കേന്ദ്ര സർക്കാർ. വൈറസ് വ്യാപനം കുറയ്ക്കാൻ ലോക്ക് ഡൗണിന് സമാനമായ രീതികളാണ് പല സംസ്ഥാനങ്ങളും സ്വീകരിച്ചിരിക്കുന്നത്.

എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിൽ പോയ 150 -ഓളം ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്.

ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യ മന്ത്രാലയം ലോക്ക് ഡൗൺ നടപടികൾ ശുപാർശ ചെയ്തത്. സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചു അന്തിമതീരുമാനം എടുക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com