കോവിഡ് ;രോഗവ്യാപനം തടയാൻ മൈക്രോ ലോക്ക്ഡൗൺ പോലെയുള്ള നിയന്ത്രണങ്ങൾ വേണ്ടി വരും

രോഗവ്യാപനം പുതിയ തന്ത്രം ആവിഷ്കരിച്ച് നടപ്പാക്കേണ്ടത് ആവശ്യമാണ്
കോവിഡ് ;രോഗവ്യാപനം തടയാൻ മൈക്രോ ലോക്ക്ഡൗൺ  പോലെയുള്ള നിയന്ത്രണങ്ങൾ വേണ്ടി വരും

ന്യൂഡൽഹി :കോവിടിന്റെ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ മൈക്രോ ലോക്ക്ഡൗൺ പോലെയുള്ള നിയന്ത്രണങ്ങൾ വേണ്ടി വരുമെന്ന് ഡൽഹി എയിംസ് ആശുപത്രി ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ .

രോഗവ്യാപനം പുതിയ തന്ത്രം ആവിഷ്കരിച്ച് നടപ്പാക്കേണ്ടത് ആവശ്യമാണ് .ഇപ്പോൾ ഉണ്ടായിരിക്കുന്നത് സാമൂഹിക രോഗവ്യാപനമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി .രോഗവ്യാപനത്തെ തടയാൻ തീവ്രയത്നം ആവശ്യമായി വരും .

കോവിഡ് രോഗവ്യാപനത്തിന് കടിഞ്ഞാൺ ഇട്ടില്ലെങ്കിൽ ചികിത്സമേഖലയിൽ വീർപ്പുമുട്ടൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധ സംഘത്തിലെ പ്രധാനിയാണ് ഡോ .രൺദീപ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com