കോവിഡ് വ്യാപനം രൂക്ഷമാകുകയാണെങ്കിലും ലോക്ക്ഡൗൺ ഏർപെടുത്തില്ലെന്ന് കേന്ദ്ര സർക്കാർ

കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത് .
കോവിഡ്  വ്യാപനം രൂക്ഷമാകുകയാണെങ്കിലും ലോക്ക്ഡൗൺ  ഏർപെടുത്തില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി :കോവിഡ് വ്യാപനം രൂക്ഷമാകുകയാണെങ്കിലും ലോക്ക്ഡൗൺ ഏർപെടുത്തില്ലെന്ന് കേന്ദ്ര സർക്കാർ .കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത് .ലോക്ക് ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാം .

നിയന്ത്രണങ്ങൾ കടിപ്പിക്കണമെന്നും കേന്ദ്രം പറഞ്ഞു .രണ്ടാഴ്ച്ചയായി രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാണ് .11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം കൂടുന്നുണ്ട് .ഈ 11 സംസ്ഥാനങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയിരുന്നു .

ഈ ചർച്ചയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നു .എന്നാൽ രാജ്യം വീണ്ടും ലോക്ക് ഡൗണിലേക്ക് പോയാൽ രാജ്യം സാമ്പത്തിക മേഖലയിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് കേന്ദ്രം പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com