രാജ്യത്ത് കോവിഡ് കേസുകൾ 30 ലക്ഷത്തിലേക്ക്
Top News

രാജ്യത്ത് കോവിഡ് കേസുകൾ 30 ലക്ഷത്തിലേക്ക്

4 മണിക്കൂറിനുള്ളിൽ 69, 878 പുതിയ രോ​ഗികൾ.

News Desk

News Desk

ന്യൂ ഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 29,75,701 ആയി. 24 മണിക്കൂറിനുള്ളിൽ 69, 878 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഈ സമയത്തിനുള്ളിൽ 945 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 55, 794 ആയി.

നിലവിൽ 6,9330 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ 22,22,577 പേർ രോ​ഗമുക്തരായി. രാജ്യത്തെ പ്രതിദിന കോവിഡ് പരിശോധന പത്തു ലക്ഷം കടന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ നടത്തിയത് 10,23,836 സാമ്പിൾ പരിശോധനയാണ്.

മഹാരാഷ്ട്രയിലും പ്രധാന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 14,161 പേര്‍ രോഗ ബാധിതരായി. ആന്ധ്രയില്‍ 9,544 ഉം കര്‍ണാടകയില്‍ 7,571 ഉം തമിഴ് നാട്ടില്‍ 5,995 ഉം പേര്‍ ഇന്നലെ രോഗബാധിതരായി. ഉത്തര്‍ പ്രദേശില്‍ 4,991 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 3,245 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ബിഹാറിലും രോഗികളുടെ എണ്ണം ഉയരുകയാണ്.

സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിന് പുറമെ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിൻ ഉൾപ്പെടെ രണ്ട് വാക്സിനുകളുടെ ആദ്യ ഘട്ട പരീക്ഷണം പൂർത്തിയായിട്ടുണ്ട്. ആദ്യദിനം നൂറ് പേരിൽ വാക്സിൻ കുത്തിവച്ചതായാണ് റിപ്പോർട്ടുകൾ. പുനെ, മഹാരാഷ്ട്ര, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പ്രധാനപരീക്ഷണകേന്ദ്രങ്ങൾ.

Anweshanam
www.anweshanam.com