രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയഞ്ചു ലക്ഷത്തിലേക്ക്
Top News

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയഞ്ചു ലക്ഷത്തിലേക്ക്

പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു

M Salavudheen

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയഞ്ചു ലക്ഷത്തിലേക്ക്. പ്രതിദിന രോഗബാധ ഇന്നും 70000ത്തിന് മുകളിലെന്നാണ് സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 63000ത്തിലേറെപ്പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്.

പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു. മഹാരാഷ്ട്രയിലും പ്രധാന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. ആന്ധ്രയില്‍ 10,548 പേര് ഇന്നലെ രോഗ ബാധിതരായി.

കര്‍ണാടക 8,324, തമിഴ് നാട് 6,352, ഉത്തര്‍ പ്രദേശ് 5684, പശ്ചിമ ബംഗാള്‍ 3012, രാജസ്ഥാന്‍ 1407, ജാര്‍ഖണ്ഡ് 1,299 എന്നിങ്ങനെയാണ് ഇന്നലെ രോഗം ബാധിച്ചവരുടെ എണ്ണം.

Anweshanam
www.anweshanam.com