രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ വീണ്ടും അൻപതിനായിരത്തിന് മുകളിൽ

ഒരു ഘട്ടത്തിൽ പ്രതിദിന കേസുകൾ 90,000ന് മുകളിലായിരുന്നുവെങ്കിൽ ഒക്ടോബർ പകുതിയോടെ കേസുകൾ 60,000 ലേക്ക് താഴ്ന്നു
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ വീണ്ടും അൻപതിനായിരത്തിന് മുകളിൽ

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ വീണ്ടും അൻപതിനായിരത്തിന് മുകളിൽ കടന്നു. 24 മണിക്കൂറിനിടെ 50,209 പോസിറ്റീവ് കേസുകളും 704 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 83,64,086 ആയി. ആകെ മരണം 1,24,315 ആയി.

5,27,962 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 55,331 പേർക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 77,11,809 ആയി. ഇന്നലെ വരെ പ്രതിദിന കോവിഡ് കേസുകളിൽ തുടർച്ചയായി കുറവാണ് രേഖപ്പെടുത്തിയിരുന്നത്.

ഒരു ഘട്ടത്തിൽ പ്രതിദിന കേസുകൾ 90,000ന് മുകളിലായിരുന്നുവെങ്കിൽ ഒക്ടോബർ പകുതിയോടെ കേസുകൾ 60,000 ലേക്ക് താഴ്ന്നു. ഒക്ടോബർ 28നവംബർ 30 ആയതോടെ ഇത് പിന്നെയും 45,000 ലേക്ക് താഴ്ന്നു. എന്നാൽ ഇന്ന് വീടിനും അമ്പതിനായിരം കടന്നു.

Related Stories

Anweshanam
www.anweshanam.com