കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ

ആകെ രോഗികളുടെ 70 % ഈ ജില്ലകളിലാണ് .പൊതു ഇടങ്ങളിൽ 44 % ആളുകൾ മാത്രമാണ് ഇപ്പോഴും മാസ്ക് ധരിക്കുന്നത് .
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി :കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ .വൈറസ് വ്യാപനം തടയുന്നതിന് അഞ്ചിന പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി .

പരിശോധന വർധിപ്പിക്കുക ,രോഗികളുടെ കൃത്യമായ ഐസൊലേഷൻ ,സമ്പർക്ക പട്ടിക തയ്യാറാകുക തുടങ്ങിയ നിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നോട്ട് വച്ചു .

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക ,വാക്‌സിനേഷൻ ലക്ഷ്യം പൂർത്തിയാക്കുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ട് വച്ചു .

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ 46 ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യ സെക്രട്ടറി നിർദേശം നൽകി .ആകെ രോഗികളുടെ 70 % ഈ ജില്ലകളിലാണ് .പൊതു ഇടങ്ങളിൽ 44 % ആളുകൾ മാത്രമാണ് ഇപ്പോഴും മാസ്ക് ധരിക്കുന്നത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com