രാജ്യത്ത് ഇന്നലെ 53 ,476 പേർക്ക് കോവിഡ്

ഇന്നലെ മാത്രം കോവിഡ് മൂലം 251 മരണം കൂടി സ്ഥിരീകരിച്ചു .ഇതോടെ മരണസംഖ്യ 1 ,60 ,692 ആയി .
രാജ്യത്ത് ഇന്നലെ 53 ,476  പേർക്ക്  കോവിഡ്

ന്യൂഡൽഹി :രാജ്യത്തെ കോവിഡ് കേസുകൾ ഏറ്റവും ഉയർന്ന നിരക്കിൽ .ഇന്നലെ 53 ,476 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് ആണിത് .ഇതോടെ രോഗബാധിതരുടെ എണ്ണം 1 ,17 ,87 ,534 ആയി ഉയർന്നു .ഇന്നലെ മാത്രം കോവിഡ് മൂലം 251 മരണം കൂടി സ്ഥിരീകരിച്ചു .ഇതോടെ മരണസംഖ്യ 1 ,60 ,692 ആയി .

നിലവിൽ 3 ,95 ,192 പേരാണ് ചികിത്സയിൽ കഴിയുന്നത് .ഇന്നലെ മാത്രം 26 ,490 പേർ രോഗമുക്തരായി .ഇതുവരെ അഞ്ചരക്കോടി വാക്‌സിൻ വിതരണം ചെയ്തു .മഹാരാഷ്ട്രയിൽ സ്ഥിതി വീണ്ടും രൂക്ഷമായ അവസ്ഥയാണ് ഉള്ളത് .ഇന്നലെ മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 30 ,000 കവിഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com