രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടു ഒരു വര്ഷം

നിലവിലേത് രണ്ടാം തരംഗമാണെന്ന് വിലയിരുത്തലിലാണ് വിദഗ്ദർ .ആകെ കോവിഡ് മരണം ഒന്നരലക്ഷം കടന്നു .
രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ  പ്രഖ്യാപിച്ചിട്ടു ഒരു വര്ഷം
Hindustan Times

ന്യൂഡൽഹി ;കോവിഡ് വ്യാപനം തടയാൻ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടു ഒരു വര്ഷം പൂർത്തിയാകുന്നു .2020 മാർച്ച് 23 -നാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് .അടച്ചിടലിന്റെ രണ്ടാം വർഷത്തിൽ രാജ്യം കോവിഡിന്റെ രണ്ടാം തരംഗ ഭീഷണിയിലാണ് .അതേ സമയം രാജ്യത്ത് പ്രതിദിന കേസുകളുടെ എണ്ണം കൂടുകയാണ് .ഇന്നലെ 46 ,951 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .

കഴിഞ്ഞ നവംബറിന് ശേഷം ഉണ്ടാകുന്ന വലിയ പ്രതിദിന വര്ധനവാണിത് .ഇന്നലെ കോവിഡ് മൂലം 212 മരണങ്ങൾ സ്ഥിരീകരിച്ചു .മഹാരാഷ്ട്രയിൽ സ്ഥിതി രൂക്ഷമാണ് .കാൽലക്ഷത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .നാഗ്പുരിൽ മാത്രം 3000 കേസുകൾ റിപ്പോർട്ട് ചെയ്തു .നിലവിലേത് രണ്ടാം തരംഗമാണെന്ന് വിലയിരുത്തലിലാണ് വിദഗ്ദർ .ആകെ കോവിഡ് മരണം ഒന്നരലക്ഷം കടന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com