രാജ്യത്ത് വീണ്ടും കോവിഡ്  വ്യാപനം കൂടുന്നത് കേന്ദ്ര സർക്കാരിനെ ആശങ്കയിൽ ആകുന്നു

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം കൂടുന്നത് കേന്ദ്ര സർക്കാരിനെ ആശങ്കയിൽ ആകുന്നു

എന്നാൽ മാർച്ച് മാസത്തിൽ കോവിഡ് വീണ്ടും രൂക്ഷമായ സാഹചര്യമാണ് ഉണ്ടായത് .

ന്യൂഡൽഹി :രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം കൂടുന്നത് കേന്ദ്ര സർക്കാരിനെ ആശങ്കയിൽ ആകുന്നു .കോവിഡ് ബാധ ഏതാണ്ട് നിയന്ത്രണ വിധേയമായി എന്ന വിശ്വാസത്തിൽ ആയിരുന്നു സർക്കാർ .

എന്നാൽ മാർച്ച് മാസത്തിൽ കോവിഡ് വീണ്ടും രൂക്ഷമായ സാഹചര്യമാണ് ഉണ്ടായത് .പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് .

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ അടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടക്കാൻ സാധ്യത ഉണ്ട് .മഹാരാഷ്ട്രയിൽ കോവിഡിന്റെ രണ്ടാം തരംഗമാണെന്നു മഹാരാഷ്ട്ര സർക്കാർ കേന്ദ്ര സർക്കാരിനെ അറിയിച്ചു കഴിഞ്ഞു .

അടുത്ത മാസങ്ങളിൽ ഇത് രൂക്ഷമാകാനാണ് സാധ്യത .വാക്‌സിൻ ,ക്വാറന്റീൻ തുടങ്ങിയ നടപടികൾ കാര്യക്ഷമമായി നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട് .രാജ്യത്തെ കോവിഡ് ബാധിതരിൽ 56 % മഹാരാഷ്ട്രയിലാണ് .16 ,260 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com