രാജ്യത്ത് ഇന്നും പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നു

രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
രാജ്യത്ത് ഇന്നും പ്രതിദിന കോവിഡ്  കേസുകൾ 20,000 കടന്നു

ന്യൂഡൽഹി :രാജ്യത്ത് ഇന്നും പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,492 പോസിറ്റീവ് കേസുകളും 131 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

പൊതുപരിപാടികളിൽ ഉള്ള ആൾക്കൂട്ടം ഒഴിവാക്കാനും, നിർബന്ധമായും മാസ്ക് ധരിക്കാനും സർക്കാർ നിർദേശിച്ചു. പൊതുപരിപാടികളിൽ 50 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളൂ എന്ന് സർക്കാർ വ്യക്തമാക്കി.

അതേസമയം കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ക്ക് വീഡിയോ കോൺഫറൻസ് മുഖേനയാണ് കൂടിക്കാഴ്ച. കോവിഡ് രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളുടെ സാഹചര്യം യോഗത്തിൽ പ്രത്യേകം വിലയിരുത്തും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com