രാജ്യത്ത് 48,648 പേര്‍ക്ക് കൂടി കോവിഡ്

563 മരണങ്ങളും സ്ഥിരീകരിച്ചു.
രാജ്യത്ത് 48,648 പേര്‍ക്ക് കൂടി കോവിഡ്

ന്യൂ ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. 563 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 80,88,851 ആയി. ആകെ മരണം 1,21,090.

നിലവില്‍ 5,94,386 പേരാണ് ചികിത്സയിലുള്ളത്. 57,386 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 73,73,375 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. ഒക്ടോബര്‍ 29 വരെ 10,77,28,088 സാംപിളുകളാണ് പരിശോധിച്ചത്. 11,64,648 സാംപിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചു.

ജനുവരിയിലെ പരിശോധനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്‌ 10.65 ശതമാനം വര്‍ധിച്ചതായി കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 7.54 ശതമാനമായി കുറഞ്ഞതായും മന്ത്രാലയം പുറത്തവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com