രാജ്യത്ത് 81,484 പേര്‍ക്കു കൂടി കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,095 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.
രാജ്യത്ത് 81,484 പേര്‍ക്കു കൂടി കോവിഡ്

ന്യൂ ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,484 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 63,94,069 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,095 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.

രാജ്യത്ത് നിലവില്‍ 9,42,217 സജീവ കേസുകളാണുള്ളത്. 53,52,078 പേര്‍ രോഗമുക്തി നേടി. രോഗബാധയെ തുടര്‍ന്ന് 99,773 പേരാണ് ഇതുവരെ മരിച്ചത്. ഒക്ടോബര്‍ ഒന്നുവരെ 7,67,17,728 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 10,97,947 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗികളുടെ എണ്ണം 14ലക്ഷം കടന്നു. ആന്ധ്രാപ്രദേശും കര്‍ണാടകയുമാണ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിലുള്ളത്.

Related Stories

Anweshanam
www.anweshanam.com