
മുംബൈ ;മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സ്റ്റാൻഡപ്പ് കൊമേഡിയൻ മുനവർ ഫറൂഖി ജയിൽ മോചിതനായി. സുപ്രിംകോടതി ജഡ്ജിയുടെ ഇടപെടലിനെ തുടർന്നാണ് ഫറൂഖിയുടെ മോചനം.സ്റ്റാൻഡപ്പ് കോമഡിക്കിടെ ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചു എന്ന് ആരോപിച്ച് ജനുവരി രണ്ടിനാണ് ബി.ജെ.പി എം.എൽ.എ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയിൽ മുനവർ ഫാറൂഖി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായത് .സുപ്രിംകോടതി ജഡ്ജി മജിസ്ട്രേറ്റിനെ ഫോണിൽ വിളിച്ച് ഫറൂഖിയുടെ മോചനം ഉറപ്പാക്കി.