ഇന്ത്യ-ചൈന തർക്കം; ആറാം വട്ട കമാൻഡർ തല ചർച്ചയും സമവായത്തിലെത്തിയില്ല

ചർച്ച തുടരുമെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ത്യ-ചൈന തർക്കം; ആറാം വട്ട കമാൻഡർ തല ചർച്ചയും സമവായത്തിലെത്തിയില്ല

ന്യൂ ഡല്‍ഹി: ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ ആറാം വട്ട കമാൻഡർ തല ചർച്ചയും സമവായത്തിലെത്തിയില്ല. സമ്പൂർണ്ണ പിൻമാറ്റമെന്ന നിർദ്ദേശം ചൈന അംഗീകരിച്ചില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. തർക്കമേഖലകളിൽ നിന്ന് ചൈന ആദ്യം പിൻമാറണമെന്നായിരുന്നു ഇന്ത്യൻ നിലപാട്.

എല്ലാ പട്രോള്‍ പോയിന്‍റുകളിലും പ്രവേശനം അനുവദിക്കണമെന്നും ചൈനയുമായുള്ള കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ചർച്ച തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

ലഫ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പിജികെ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. വിദേശ കാര്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ആറാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ശൈത്യകാലത്തിന് മുന്നോടിയായി ഇരു രാജ്യങ്ങളും ഒരു ധാരണയിലെത്തുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. മൈനസ് മുപ്പത് ഡിഗ്രിവരെ എത്തുന്ന കാലാവസ്ഥയില്‍ ഇരു കൂട്ടര്‍ക്കും സൈനിക വിന്യാസം പ്രതിസന്ധി നേരിടാനിടയുണ്ട്.

Related Stories

Anweshanam
www.anweshanam.com