പത്താംവട്ട കമാൻഡർതല ചർച്ച അവസാനിച്ചു

ഗോഗ്ര, ഹോട്ട് സ്പ്രിങ് എന്നിവിടങ്ങളിൽ നിന്നുളള സൈനിക പിൻമാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും ധാരണയിലെത്തി.
പത്താംവട്ട കമാൻഡർതല ചർച്ച അവസാനിച്ചു

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന പത്താംവട്ട കമാൻഡർതല ചർച്ച അവസാനിച്ചു.പതിനാറ് മണിക്കൂറോളം നീണ്ടുനിന്ന ചർച്ചയിൽ ഡെപ്സാങ്, പട്രോളിങ് പോയിന്റ് 15, ഗോഗ്ര, ഡെംചോക് എന്നിവിടങ്ങളിലെ സാഹചര്യങ്ങൾ വിശദമായി ചർച്ച ചെയ്തതായാണ് നിഗമനം .

ലഡാക്കിലെ സൈനിക പിൻമാറ്റത്തിന് ശേഷം നടന്ന ആദ്യവട്ട സൈനികതല ചർച്ചയിൽ ലെഫ്. ജനറൽ പിജികെ മെനോൻ, ഷിൻജിയാങ് മിലിട്ടറി ചീഫ് മേജർ ജനറൽ ലിയു നിൻ എന്നിവർ നേതൃത്വം വഹിച്ചു.ഗോഗ്ര, ഹോട്ട് സ്പ്രിങ് എന്നിവിടങ്ങളിൽ നിന്നുളള സൈനിക പിൻമാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും ധാരണയിലെത്തി.

എന്നാൽ ഡെപ്സാങ്, ഡെചോക്ക് എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ട് തീരുമാനമായില്ല.ഗാൽവൻ താഴ്വരയിൽ 2020 ജൂൺ 15നാണ് ഇന്ത്യ-ചൈന ഏറ്റുമുട്ടൽ ഉണ്ടാകുന്നത്. 20 ഇന്ത്യൻ സൈനികർ അന്ന് വീരമൃത്യു വരിച്ചു. 45 ചൈനീസ് സൈനികർ മരിച്ചതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com