ചൈനയ്‌ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി
-
Top News

ചൈനയ്‌ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

മോസ്ക്കോ ചര്‍ച്ചയ്ക്ക് മുമ്പ് ഇന്ത്യ-ചൈന അതിര്‍ത്തിയിൽ 200 റൗണ്ട് വെടിവെയ്പ്പ് നടന്നു.

News Desk

News Desk

ന്യൂ ഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് രാജ്യസഭയിൽ പ്രസ്താവന നടത്തിയേക്കും. ഇന്നലെ ലോക്‌സഭയിൽ നടത്തിയ പ്രസ്താവനയിൽ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പാണ് പ്രതിരോധമന്ത്രി നൽകിയത്. ഗാൽവാൻ സംഘര്‍ഷത്തിൽ ചൈനയ്ക്ക് കനത്ത പ്രഹരമേല്‍പിക്കാൻ സേനക്ക് കഴിഞ്ഞുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

അതിർത്തിയിൽ എന്തിനും തയ്യാറായിട്ടാണ് ഇന്ത്യൻ സൈന്യം നിലക്കൊള്ളുന്നത്. സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. അതിർത്തി സംരക്ഷിക്കുന്നതിൽ ഇന്ത്യൻ സൈന്യത്തിനുള്ള നിശ്ചയദാർഢ്യത്തിൽ ആർക്കും സംശയം വേണ്ട. ഈ ഘട്ടത്തിൽ പാർലമെൻറ് സൈന്യത്തിനൊപ്പം ഉറച്ചു നിൽക്കണം- അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.

അതേസമയം പ്രസ്താവനയല്ല, ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ഇന്നും ആവശ്യപ്പെടും. അതിര്‍ത്തിയിലെ സാഹചര്യം പ്രതിപക്ഷത്തെ ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം.

അതിര്‍ത്തി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാർ മോസ്ക്കോയിൽ നടത്തിയ ചർച്ചയ്ക്കു മുമ്പ് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നിരവധി തവണ വെടിവെയ്പ് നടന്നതായാണ് റിപ്പോർട്ട്. 200 റൗണ്ട് വരെ വെടിവെയ്പുണ്ടായി. അതിര്‍ത്തിയിൽ ഇരുസേനയും ആകാശത്തേക്കാണ് വെടിവെച്ചതെന്നാണ് സൂചന.

Anweshanam
www.anweshanam.com